സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന.

കോഴിക്കോട്: മീഞ്ചന്ത : കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്റ്റീൽ പാത്രം തലയിൽ കുടുങ്ങിയ ഒന്നരവയസ്സുകാരിയെ മീഞ്ചന്ത അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചേലേമ്പ്ര ഇടി മുഴിക്കൽ സ്വദേശികളായ ഉസ്മാൻ - ആഷിഫ ദമ്പതികളുടെ മകൾ ഐസലിനാണ് അപകടം സംഭവിച്ചത്.  ഉടൻ തന്നെ മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെത്തിച്ച ഐസലിനെ സേനാംഗങ്ങൾ ഒന്നരമണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം സ്റ്റീൽ പാത്രം മുറിച്ചെടുത്ത് രക്ഷപ്പെടുത്തി.

സ്റ്റേഷൻ ഓഫീസർ എം.കെ. പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ സജിത് എസ്.ബി, ബിജേഷ് പി.എം.,ഫയർ & റെസ്ക്യു ഓഫീസർമാരായ അനൂപ് പി, അരുൺ എസ്, സുബാഷ് എൻ., ബിനീഷ് .പി., ഫയർ വുമൺ മാരായ അശ്വനി സി.കെ., ലിൻസി .ബി, ഹോം ഗാർഡുമാരായ നിതിൻ.കെ.ടി, വേലായുധൻ.കെ., സത്യൻ. കെ. സന്തോഷ് കെ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Post a Comment

Previous Post Next Post