സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തില്‍ ; പാലക്കാട് ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയതില്‍ പരസ്പരം ആരോപണം ഉന്നയിച്ച് മുന്നണികള്‍.

കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. വയനാട് മണ്ഡലത്തിലെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെ പ്രചാരണകണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം എട്ടിനും ഒൻപതിനും  മൂന്നാംഘട്ട പ്രചാരണം നടത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വരുംദിവസങ്ങളില്‍ പ്രചാരണത്തിനെത്തും.

പാലക്കാട് അർധരാത്രി  നടത്തിയ  പരിശോധന സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ ഗൂഢാലോചനയാണെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.  എന്നാല്‍, ഷാഫിപറമ്പിലിന്റെ  നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.  എല്ലാ മുറികളും പരിശോധിക്കാൻ കോൺഗ്രസ് നേതാക്കൾ അനുവദിച്ചില്ലെന്നും പോലീസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പാലക്കാട് നടന്നത് പൊലീസിന്‍റെ സാധാരണ പരിശോധനയാണെന്നും കോൺഗ്രസ് കാര്യങ്ങള്‍  വളച്ചൊടിക്കുകയാണെന്നും മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചു. 

Post a Comment

Previous Post Next Post