വിഘ്നേശ്വര സ്വയം സഹായ സംഘം, നടുവണ്ണൂർ പുതിയ തെരു
3 -ാം വാർഷികം - വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സംഘം സെക്രട്ടറി ബാബുരാജ് എ. കെ. സ്വാഗതം പറഞ്ഞു. സംഘം പ്രസിഡണ്ട് ബാബു മലോൽ അദ്ധ്യക്ഷനായി. നടുവണ്ണൂർ പുതിയതെരു ശ്രീ മഹാഗണപതി ക്ഷേത്രം മേൽശാന്തി ശ്രീ ബിജു കെ. പി പരിപാടിയും നറുക്കെടുപ്പും ഉൽഘാടനം ചെയ്തു.
ക്ഷേത്രം പ്രസിഡണ്ട് ശ്രീ ബാലൻ എം പി, സിക്രട്ടറി ശശി തറോൽ , സുനി എൻ.വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ 70 വയസ് കഴിഞ്ഞ സംഘം മെമ്പർമാരേയും പാചകവിദഗ്ദനും അംഗപരിമിതനുമായ മുരളീധരൻ താഴെ കുന്നുമ്മൽ അവർകളേയും ആദരിച്ചു.
കൂടതെ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബീരജ് കുന്നുമ്മൽ ബാലുശ്ശേരി (എ എസ് ഐ സൈബർ പോലീസ് സ്റ്റേഷൻ കോഴിക്കോട് സിറ്റി) യുടെ ക്ലാസും ഉണ്ടായിരുന്നു. രജീഷ് പി കെ യുടെ നന്ദി പ്രമേയത്തോടെ ചടങ്ങുകൾ അവസാനിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ കായിക പരിപാടികളും ഉണ്ടായിരുന്നു.
Post a Comment