ജിഡിപി വളർച്ചാ നിരക്കിൽ ജി 20 രാജ്യങ്ങൾക്കിടയിൽ ഒന്നാമതായി ഇന്ത്യ.

ഈ വര്‍ഷം ഏഴ് ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കോടെ ജി 20 യില്‍ ഇന്ത്യ മുന്നിലെത്തിയതായി My Gov സാമൂഹ്യ മാധ്യമ കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയുടെ കരുത്തുറ്റ സമ്പദ് വ്യവസ്ഥയെയാണ് ഈ നേട്ടം ഉയര്‍ത്തിക്കാട്ടുന്നതെന്നും ആഗോള വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയുടെ ജി.ഡി.പി അതിവേഗ വളര്‍ച്ചയാണ് പ്രകടമാക്കിയതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 5 ശതമാനവുമായി ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തും 4.8 ശതമാനം വളര്‍ച്ചാ നിരക്കുമായി ചൈന മൂന്നാം സ്ഥാനത്തുമാണുള്ളത്.

Post a Comment

Previous Post Next Post