സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ച ശേഷം അടുത്തമാസം 11-ാം തീയതി മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമായി ആശയവിനിമയം നടത്തിയ ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ചുളള ഉത്തരവിറക്കിയത്. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
Post a Comment