കാസർകോട് വെടിക്കെട്ട് അപകടത്തിൽ പോലീസ്, എഡിഎം തലങ്ങളില്‍ അന്വേഷണം നടക്കുന്നതായി മന്ത്രി കെ. രാജൻ. പരിക്കേറ്റവര്‍ക്ക് സർക്കാരിന്റെ പൂര്‍ണ പിന്തുണയെന്നും മന്ത്രി.

കാസർകോട് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പോലീസ്, എഡിഎം തലങ്ങളില്‍ അന്വേഷണം നടക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ബന്ധുക്കളെ കണ്ട അദ്ദേഹം സർക്കാരിന്റെ പൂര്‍ണ പിന്തുണ അറിയിച്ചു. 

അപകടത്തിൽ പരിക്കേറ്റ് 101 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണെന്ന് മന്ത്രി  പറഞ്ഞു. ഇതിൽ 80 പേർ വാർഡുകളിലും 21 പേർ ഐസിയുവിലുമാണ്. ആശുപത്രിയിലെ പ്രത്യേക മെഡിക്കൽ സംഘവുമായി കൂടിയാലോചന നടത്തിയതായും മന്ത്രി പറഞ്ഞു. ഐസിയുവിൽ ഉള്ളവരിൽ  ഒരാളുടെ നില ഗുരുതരമാണ്. ഏഴുപേർ വെൻറിലേറ്ററിലാണ്. അതേസമയം സംഭവത്തില്‍  ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.


Post a Comment

Previous Post Next Post