രാജ്യത്തെ അന്തരീക്ഷ മലിനീകരണം നേരീടുന്നതിന് നടപടികള്‍ ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം.

രാജ്യത്തെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് നടപടികള്‍ ശക്തമാക്കാൻ സംസ്ഥാന സർക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദേശം. ഇത് സംബന്ധിച്ച് ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് ഡോ. അതുൽ ഗോയൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തയച്ചു.

 കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ വായു മലിനീകരണം രൂക്ഷമായി ബാധിക്കുമെന്ന് കത്തില്‍ പറയുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സെന്റിനൽ നിരീക്ഷണ സംവിധാനങ്ങളിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post