കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് ചിത്രം ഇന്ന് വ്യക്തമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്.

കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡ‍ലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.

പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മൂന്ന് മണ്ഡലങ്ങളിലായി 35 പത്രികകളാണ് സ്വീകരിച്ചത്. മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഊ൪ജിതമാണ്. 


Post a Comment

Previous Post Next Post