എഡിഎമ്മിനെതിരായ അഴിമതി ആരോപണം; ടി.വി പ്രശാന്തിനോട് വിശദീകരണം തേടി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ.


കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ അഴിമതി ആരോപണമുന്നയിച്ച ടി.വി പ്രശാന്ത് ബാബുവിനോട് കണ്ണൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടി. മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗം ജീവനക്കാരനാണ് പ്രശാന്ത്.  സർക്കാർ ജീവനക്കാരനായ പ്രശാന്ത് പെട്രോൾ പമ്പ് തുടങ്ങിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എൻജിഒ അസോസിയേഷൻ പരാതി നൽകിയിരുന്നു. 

നവീൻ ബാബുവിനെ കൈക്കൂലി നൽകിയെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. കൈക്കൂലി നൽകുന്നതും നിയമവിരുദ്ധമാണെന്നിരിക്കെ പ്രശാന്തിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും എൻജിഒ അസോസിയേഷൻ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രശാന്തിന്റെ വിശദീകരണം കിട്ടിയ ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.

Post a Comment

Previous Post Next Post