സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ ബോംബ് ഭീഷണി തടയാൻ പ്രത്യേക മാർഗനിർദേശം പുറത്തിറക്കി കേന്ദ്രസർക്കാർ. ഇത്തരം ഭീഷണികൾ ഉടനടി നീക്കം ചെയ്യാനും, റിപ്പോർട്ട് ചെയ്യാനും അധികൃതരുമായി സഹകരിക്കാനും സമൂഹ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
2000 ലെ IT ആക്ട്, IT റൂൾസ് 2021, ഭാരതീയ ന്യായ സംഹിത 2023 തുടങ്ങിയവ അനുസരിച്ചു പെരുമാറാൻ ഇവർ ശ്രദ്ധിക്കണമെന്നും ഐടി മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 72 മണിക്കൂറിനുള്ളിൽ ആവശ്യമായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആവശ്യമായ സഹായം ഉറപ്പാക്കാനും സമൂഹ മാധ്യമങ്ങൾ തയ്യാറാകണമെന്നും മന്ത്രാലയം വ്യക്തമാക്കി.
Post a Comment