കേരളം രാജ്യത്ത് പല മേഖലയിലും ഒന്നാമതാകാൻ പ്രധാന കാരണം വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച പുരോഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂര്‍ പിണറായി എ കെ ജി മെമ്മോറിയൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിൻ്റെയും സ്മാർട്ട് ക്ലാസ് റൂമിൻ്റയും ഇൻഡോർ സ്റ്റേഡിയത്തിൻ്റയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികൾക്ക് വ്യത്യസ്ത മേഖലയിൽ കഴിവു തെളിയിക്കുന്നതിനുള്ള സൗകര്യം കേരളത്തിലെ വിദ്യാലയങ്ങളിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
Post a Comment