സംസ്ഥാനത്ത് പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് പ്രജനന  വന്ധ്യതാ  നിവാരണ  സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ആരോഗ്യ  മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആര്‍.ടി ക്ലിനിക്കുകള്‍, എ.ആര്‍.ടി  ബാങ്കുകള്‍ തുടങ്ങിയവ  സറോഗസി നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യേണ്ടതാണ്.

 അപേക്ഷകള്‍ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കും.  ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 140 സ്ഥാപനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Post a Comment

Previous Post Next Post