പോളിയോ വൈറിസിന്‍റെ സാന്നിധ്യം ലോകത്ത് ഇപ്പോഴുമുണ്ടെന്ന് മനസ്സിലാക്കി കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ ഉറപ്പാക്കണമെന്നും ഒക്ടോബര്‍ 24-ലോക പോളിയോ ദിനത്തോടനുബന്ധിച്ച് മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി നടത്താറുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിക്ക് പുറമേ, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോളിയോ വാക്‌സിന്‍ സൗജന്യമായി ലഭ്യമാണെന്നും ശ്രീമതി വീണാ ജോര്‍ജ് അറിയിച്ചു.
Post a Comment