മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി ഇന്ത്യൻ റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്.
നവംബര്‍ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരും.നവംബര്‍ ഒന്നിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ പുതിയ നിയമം യാത്രയെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. അതേസമയം വിദേശ വിനോദ സഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുമ്പ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ ആനുകൂല്യം തുടര്‍ന്നും ലഭിക്കും.
എന്നാൽ, മുൻകൂർ റിസർവേഷനുള്ള കുറഞ്ഞ സമയപരിധി നിലവിൽ ബാധകമായിരിക്കുന്ന ചില പകൽ-സമയ എക്സ്പ്രസ് ട്രെയിനുകളുടെ കാര്യത്തിൽ നിയമങ്ങളിൽ മാറ്റമൊന്നും ഉണ്ടാകില്ല. റെയിൽവേയുടെ കണക്ക് അനുസരിച്ച് പ്രതിവർഷം 30 മുതല്‍ 35 കോടിവരെ പേരാണ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്.
Post a Comment