വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് അടിയന്തരമായി പണം അനുവദിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് അടിയന്തരമായി പണം അനുവദിക്കാനുള്ള നടപടികൾ നടന്നു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ  രണ്ട് സാമ്പത്തിക വർഷം സംസ്ഥാനത്തിന്  782 കോടി രൂപ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതായും വയനാട് ദുരന്തത്തിന്‍റെ  പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കേന്ദ്രം വ്യക്തമാക്കി.    വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്ന് കേരളം കോടതിയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post