ഉള്ളിയേരി കോഴിക്കോട് റൂട്ടിൽ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കോഴിക്കോട് : ജില്ലയിലെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെട്ട പുതിയങ്ങാടി, പുറക്കാട്ടിരി, അണ്ടിക്കോട്, അത്തോളി, ഉള്ളേരി റോഡിൽ റീ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ 28 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. 

കുറ്റ്യാടിയിൽ നിന്ന് വരുന്ന വാഹനങ്ങൾ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കിൽ ബാലുശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാ ണെന്ന് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

Post a Comment

Previous Post Next Post