ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്കായി 1,000 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് സജ്ജീകരിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. ഉപഗ്രഹ സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ച് വര്‍ഷത്തേക്ക് ക്രമീകരിക്കുന്ന ഫണ്ടിലൂടെ പ്രതിവര്‍ഷം 150 കോടി മുതല്‍ 250 കോടി രൂപ വരെ നിക്ഷേപസഹായം ഉറപ്പുവരുത്തും. ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ നിന്ന് ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്ക് റെയില്‍ കണക്ടിവിറ്റി വ്യാപിപ്പിക്കാന്‍ 2,245 കോടി രൂപയുടെ നിക്ഷേപത്തിനും കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.
Post a Comment