പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു.

പൂനത്തെ പൊയിലങ്ങൽ താഴെ കുളത്തിൽ കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. ഷെബിൻ ഷാജ് ആണ് മുങ്ങി മരണപ്പെട്ടത്. അത്തോളിയിലെ അസ്മ മൻസിൽ ഷാജിയുടെയും ഫസീലയുടെയും മൂത്തമകനാണ് മരണപ്പെട്ട ഷെബിൻ ഷാജ്. കോഴിക്കോട് ഗവൺമെൻറ് പോളി ടെക്നിക് വിദ്യാർത്ഥിയായിരുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുടുംബം പൂനത്തെ ഉദയം ജംഷന് സമീപം താമസമാക്കിയത്. തമീം എന്ന ആറ് വയസ്സുകാരൻ ഇളയ സഹോദരനാണ്. രണ്ട് വർഷം മുമ്പ് ഇതേ കുളത്തിൽ മറ്റൊരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു.

Post a Comment

Previous Post Next Post