തൊഴിലാളി വിദ്യാഭ്യാസ ദിനം ആഘോഷിച്ചു. തൊഴിലാളി വിദ്യാഭ്യാസ ബോർഡ് മുൻ ഡയറക്ടർ സോജൻ ജോസഫ് ചടങ്ങ് ഉത്ഘാടനം ചെയ്തു, കോഴിക്കോട് ബോർഡിന്റെസെന്ററിൽ വെച്ച് നടത്തിയ അറുപ ത്തി ഏഴാം വാർഷിക ദിനത്തിന്റെ പരിപാടിയിൽ വിവിധപദ്ധതികളെപ്പറ്റി വിശദീകരിച്ചു.
തൊഴിലാളി വിദ്യാഭ്യാസബോർഡ് സീനിയർ എഡ്യൂക്കേഷൻ ഓഫീസർ എസ് സേരൻ അധ്യക്ഷത വഹിച്ചു, മുൻ ഡയറക്ടർ ഡോമനിക് മാത്യു, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രൊജക്റ്റ് കോർഡിനേറ്റർ എൻവി സുനി, അബ്ദുൾ കാദർ പൂനൂർ, വിജയകുമാർ സി വി, ചിത്രലേഖ എൻ എസ്, രഞ്ജിഷ എം എന്നിവർ പ്രസംഗിച്ചു
Post a Comment