സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി നിർദേശം നൽകി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിക്കാൻ ദേശീയ ബാലാവകാശ കമ്മീഷനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. മഹാരാഷ്ട്രയിലെ ചില സ്‌കൂളുകളിൽ അടുത്തിടെ കുട്ടികൾക്കെതിരെ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.
Post a Comment