ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് മരിച്ചു. കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടിപറമ്പിൽ അഖിൽ ശ്രീധരൻ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.  പൂവ്വത്തും ചോലയിൽ ശ്രീധരൻ ലീല ദമ്പതികളുടെ മകനാണ്. 

സുഹൃത്തിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അഖിലിൻ്റെ ബൈക്കും എതിർദിശയിൽ നിന്നും വന്ന സ്കൂട്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ പുറകിൽ ഇരുന്ന അഖിൽ റോഡിലേക്ക് തെറിച്ച് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മെഡിക്കൽ കേളേജിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം  നാളെ സംസ്കരിക്കും. 

Post a Comment

Previous Post Next Post