ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായ് കാര്‍.

ഗുരുവായൂരപ്പന് വഴിപാടായി ഹ്യുണ്ടായുടെ ലേറ്റസ്റ്റ് മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാര്‍ സമര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ഹ്യുണ്ടായിയുടെ കേരള ഡീലര്‍ കേശ് വിന്‍ എംഡി ഉദയകുമാര്‍ റെഡ്ഡി യില്‍ നിന്നും കാര്‍ ഏറ്റുവാങ്ങി. ഇന്നലെ ഉച്ചതിരിഞ്ഞ് ക്ഷേത്രനട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.

ദേവസ്വം ഭരണ സമിതി അംഗം കെ പി വിശ്വനാഥന്‍ , കേശ് വിന്‍ സിഇഒ സഞ്ചു ലാല്‍ രവീന്ദ്രന്‍,ക്ഷേത്രം ഡിഎ പ്രമോദ് കളരിക്കല്‍, സ്റ്റോര്‍സ് & പര്‍ച്ചേസ് ഡിഎ എം രാധ, മാനേജര്‍ സുനില്‍ കുമാര്‍ ,ഭക്തജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

Post a Comment

Previous Post Next Post