മലയാളികള്‍ ഉത്രാടപാച്ചിലില്‍ ; വയനാടിനെ ഒപ്പം ചേര്‍ത്ത് പ്രതീക്ഷയോടെ തിരുവോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കേരളം.

സമഭാവനയുടെ സന്ദേശവുമായി ഇന്ന് ഒന്നാം ഓണം. നാളെ തിരുവോണത്തെ വരവേല്‍ക്കാനുള്ള ഉത്രാടപ്പാച്ചിലാണ് മലയാളികള്‍. ഇന്ന് വയനാട് ദുരന്തത്തിന്‍റെ ആഘാതത്തിനിടയിലാണ് ഇക്കുറി ഓണമെന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കുറവാണെങ്കിലും അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണം.

 സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക ഓണാഘോഷ പരിപാടികള്‍ ഇത്തവണ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പൂക്കളമിട്ടും സദ്യ ഒരുക്കിയും നാടും നഗരവും  ഓണത്തിരക്കിലാണ്.  ഇന്നത്തെ ഉത്രാടപ്പാച്ചില്‍ വിപണിയെ വീണ്ടും സജീവമാക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.  സപ്ലൈക്കോയുടെ ഓണം ഫെയറുകള്‍ ഉള്‍പ്പെടെ എല്ലാ വില്പനശാലകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും.  

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് അതിജീവനത്തിന്‍റെ പാതയിലാണ് മുണ്ടക്കൈയും ചൂരല്‍മലയും.  സര്‍ക്കാരും പൊതുജനങ്ങളും ഇവിടത്തെ ജനങ്ങളെ ചേര്‍ത്ത് പിടിച്ചാണ് ഈ വര്‍ഷം ഓണം ആഘോഷിക്കുന്നത്.  മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും ദുരിതബാധിതര്‍ക്ക് സര്‍ക്കാറിന്‍റെ ഓണകിറ്റ് ഉള്‍പ്പെടെ വിതരണം ചെയ്തിരുന്നു.

Post a Comment

Previous Post Next Post