ഇന്ത്യയുടെ അഗ്നി -4 ഇന്റർ മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം.

ഇന്ത്യയുടെ അഗ്നി 4 ഇന്റർ മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം വിജയകരം.  ഒഡീഷയിലെ ചാന്ദിപൂർ പരീക്ഷണ കേന്ദ്രത്തിൽ നിന്ന് ന‌ടത്തിയ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

എല്ലാ സാങ്കേതിക ഘടകങ്ങളും സാധൂകരിക്കുന്നതായിരുന്നു വിക്ഷേപണമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് ശക്തിപകരാന്‍ വിക്ഷേപണത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 


Post a Comment

Previous Post Next Post