അരുണാചലില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് നാട്ടിലെത്തിക്കും. ആര്യയുടെയും, ദേവിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്തും, നവീന്റെ മൃതദേഹം മീനടത്തും സംസ്‌കരിക്കും. അതേസമയം, മരണത്തില്‍ ദുരൂഹത തുടരുകയാണ്. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്നാണ് നിഗമനം.
ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് കൊലപ്പെടുത്തിയ ശേഷം നവീന്‍ ആത്മഹത്യ ചെയ്തുവെന്നാണ് അരുണാചല്‍ പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. കേസന്വേഷണത്തിന് അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post a Comment