ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹവ്യാഴം ആചരിക്കും. യേശുക്രിസ്തുവിന്റെ അവസാന അത്താഴ സ്മരണയായാണ് പെസഹ ആചരിക്കുന്നത്. ചടങ്ങുകള്‍ അര്‍ദ്ധരാത്രിവരെ നീളും.ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ മറ്റന്നാള്‍ ദുഃഖ വെള്ളി ആചരിക്കും.ഞായറാഴ്ചയാണ് ഈസ്റ്റര്‍.
ഈസ്റ്റർ,റംസാൻ,വിഷു വിപണികള്‍ കേരളത്തിൽ നാളെ മുതല്‍ ആരംഭിക്കും. ഇത്തവണ ഓരോ താലൂക്കിലും വിപണി ആരംഭിക്കും. ഏപ്രിൽ 13 വരെ വിപണികള്‍ പ്രവർത്തിക്കും. മാവേലിസ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, അപ്‌ന ബസാറുകൾ തുടങ്ങി സപ്ലൈകോയുടെ 1,630 വിൽപ്പനശാലകളും പ്രവർത്തിക്കും.
Post a Comment