ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റായ സുവിധയിലൂടെ അപേക്ഷിക്കാം.

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റായ സുവിധയിലൂടെ അപേക്ഷിക്കാം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ഇതിലൂടെ അപേക്ഷിക്കാവുന്നതാണ്.

 യോഗങ്ങള്‍, ജാഥകള്‍ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുമതി, വീഡിയോ വാന്‍ ഉപയോഗിക്കുന്നതിന് അനുമതി, വാഹനങ്ങള്‍ക്കുള്ള അനുമതി എന്നിങ്ങനെ 27 ഇനങ്ങള്‍ക്കുള്ള അനുമതിക്ക് അപേക്ഷിക്കാന്‍  സൗകര്യമുണ്ട്.

Post a Comment

Previous Post Next Post