ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത് 4.27 ലക്ഷം വിദ്യാര്‍ഥികള്‍.

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ അവസാനിച്ചു. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് മേഖലകളിലെ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4 ലക്ഷത്തി 27 ആയിരത്തി 105 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ കേന്ദ്രം തിരൂരങ്ങാടി PKMMHSS  എടരിക്കോടാണ്. 2085 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്. 

മൂവാറ്റുപുഴ NSSHS, തിരുവല്ല ഗവണ്‍മെന്റ് HS കുട്ടൂര്‍, ഹസ്സന്‍ ഹാജി ഫൗണ്ടേഷന്‍ ഇന്റര്‍നാഷണല്‍ HS, എടനാട്‌ NSS HS എന്നീ സ്‌കൂളുകളില്‍ ഓരോ വിദ്യാര്‍ത്ഥി വീതമാണ് പരീക്ഷ എഴുതിയത്. ഏപ്രില്‍ 3ന് മൂല്യനിര്‍ണയം ആരംഭിക്കും. 70 ക്യാംപുകളിലായി പതിനായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും.


Post a Comment

Previous Post Next Post