സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. സ്വർണക്കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം.

62-ാമത് സംസ്ഥാന സ്കൂൾ  കലോത്സവം അവസാനഘട്ടത്തിലേക്ക്  അടുക്കുന്നു.  സ്വർണ കപ്പ്  ആർക്കെന്നത് ഇപ്പോഴും പ്രവചനാതീതമാണ്.  കോഴിക്കോടും കണ്ണൂരും വാശിയേറിയ  പോരാട്ടത്തിലാണ്. പന്ത്രണ്ടായിരത്തി ഒരുന്നൂറ്റിയേഴ്   വിദ്യാർഥികൾ മാറ്റുരച്ച കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകിട്ട് ആശ്രാമം മൈതാനത്തെ പ്രധാന  വേദിയിൽ നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  സമ്മേളനം ഉത്ഘാടനം  ചെയ്യും.  ചലച്ചിത്ര താരം  മമ്മൂട്ടി മുഖ്യാതിഥിയാകും..

Post a Comment

Previous Post Next Post