62-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലത്ത് വര്‍ണാഭമായ തുടക്കം. ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗോത്രകലകളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിവിധ വേദികളിലായി മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട്, കൊല്ലം ജില്ലകളാണ് പോയിന്റ് നിലയില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ മാസം 8 വരെ നീളുന്ന മേളയില്‍ 239 ഇനങ്ങളിലായി പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.
Post a Comment