അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരശീല വീഴും. സ്വര്‍ണ്ണക്കപ്പിനായുള്ള കടുത്ത പോരാട്ടവുമായി കണ്ണൂരും കോഴിക്കോടും.

അറുപത്തി രണ്ടാമത് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് നാളെ തിരശീല വീഴും. മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടം ശക്തമാവുകയാണ്.  871 പോയിന്‍റുമായി നിലവില്‍ കണ്ണൂരാണ് ഒന്നാമത്. 866 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 860 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. തൃശൂര്‍, മലപ്പുറം ജില്ലകളാണ് തൊട്ടു പിന്നില്‍. 

Post a Comment

Previous Post Next Post