മകരവിളക്ക് മഹോത്സവത്തിനായി തുറന്ന ശബരിമല ക്ഷേത്രനട മറ്റന്നാള്‍ അടയ്ക്കും. ഭക്തര്‍ക്ക് നാളെവരെയാണ് ദര്‍ശനത്തിന് സൗകര്യം.

മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് തുറന്ന ശബരിമല ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ഞായറാഴ്ച അടയ്ക്കും. നാളെ രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. നെയ്യഭിഷേകം രാവിലെ 9 മണി വരെയാണുള്ളത്.

 മാളികപ്പുറത്തെ മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് ഇന്ന് രാത്രി നടക്കും. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ ഈ വർഷത്തെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.

Post a Comment

Previous Post Next Post