കൊയിലാണ്ടി നഗരസഭ ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു.

കൊയിലാണ്ടി നഗരസഭ ജൈവ വൈവിധ്യ രജിസ്റ്റർ പുതുക്കലുമായി ബന്ധപ്പെട്ട് ജൈവവൈവിധ്യ ശില്പപ്പശാല സംഘടിപ്പിച്ചു.  ശില്പപ്പശാലയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്  നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. 

ജില്ലാ ജൈവവൈവിധ്യ സമിതി  കോർഡിനേറ്റർ ഡോ.മഞ്ജു, സുരേഷ്, ജയചന്ദ്രൻ മാസ്റ്റർ കൺമണി, സലീഷ് കുമാർ,അഭിരാം ശിവാനി കൃഷ്ണ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ.ഇന്ദിര, കെ.ഷിജു , ഇ.കെ. അജിത്ത് , പ്രജില. സി., നിജില പറവക്കൊടി, കൗൺസിലർമാരായ വൈശാഖ്, വത്സരാജ് കേളോത്ത്, എ. അസീസ്, ക്ലീൻസിറ്റി മാനേജർ സുരേഷ് കുമാർ, എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ രമേശൻ വലിയാട്ടിൽ സ്വാഗതവും ബഷീർ  നന്ദിയും പറഞ്ഞു.നഗരസഭയിലെ 44 വാർഡുകളിൽ നിന്നും നൂറോളം വളണ്ടിയർമാർ  ശില്പശാലയിൽ പങ്കെടുത്തു. ജനുവരി 30 ന് സർവ്വെ പൂർത്തിയാക്കുവാനും  തീരുമാനിച്ചു.

Post a Comment

Previous Post Next Post