പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ തീരുമാനം. 2024 ജനുവരി 1 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തെ 81 കോടിയോളം ദരിദ്രര്‍ക്ക് പ്രതിമാസം അഞ്ച് കിലോ  ഭക്ഷ്യധാന്യവും, അന്ത്യോദയ കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യവും  സൗജന്യമായി നല്‍കുന്നതാണ് ഈ പദ്ധതി. 11.8 ലക്ഷം കോടി രൂപയാണ് പദ്ധതി ദീര്‍ഘിക്കുന്നതിനായി ചെലവു വരുന്നത്.


Post a Comment

Previous Post Next Post