അഡ്മിഷൻ ആരംഭിച്ചു
കെൽട്രോണിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആൻഡ് ഫിലിം മേക്കിങ് ടെക്നിക്സ് (ഒരു വർഷം) ഡിപ്ലോമ ഇൻ സൈബർ സെക്യൂർഡ് വെബ് ഡെവലപ്മെന്റ് (6 മാസം ) കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ : 0495 2301772, 7356111124
ഗതാഗതം നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ കാപ്പാട് തുഷാരഗിരി അടിവാരം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
പി എസ് സി നവംബർ 25ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ എൽ ഡി ക്ലർക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യർ /ക്ലർക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്റ് (കാറ്റഗറി ന. 46/2023, കെ കെ ആൻഡ് വി ഐ ബി , മേട്രൺ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇൻ സോഷ്യൽ ജസ്റ്റിസ്/വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആർ പരീക്ഷ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടക്കും. അന്നേ ദിവസം ഗവ ഗേൾസ് എച്ച് എസ് എസ് ബാലുശ്ശേരി എന്ന പരീക്ഷാകേന്ദ്രത്തിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ പ്രസ്തുത കേന്ദ്രത്തിൻ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ പ്രസ്തുത പരീക്ഷ ജി എച്ച് എസ് എസ് കോക്കല്ലൂർ, കോക്കല്ലൂർ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തിൽ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
അപേക്ഷകൾ ക്ഷണിച്ചു
കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് വഴി നടപ്പിലാക്കിവരുന്ന പ്രധാനമന്ത്രി' മത്സ്യ സമ്പദയോജന 'പദ്ധതിയിലെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് മത്സ്യകൃഷി, റീ സർക്കുലേറ്ററി അക്വാകൾച്ചർ(RAS), കൂടുകൃഷി, മത്സ്യസേവനകേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയ പദ്ധതിയിലേക്കും, സംസ്ഥാനാവിഷ്കൃത പദ്ധതിയായ കരിമീൻ വിത്തുൽപാദന പദ്ധതിയിലേക്കും അപേക്ഷകൾ ക്ഷണിച്ചു . ജനറൽ, എസ്.സി/എസ്.ടി, വനിതാ വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : ഡിസംബർ അഞ്ച് വൈകീട്ട് 4 മണി വരെ. ഫോൺ : 0495 2381430 .
മുതിർന്ന പൗരന്മാർക്ക് കോഴ്സുകൾ ആരംഭിച്ചു
ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെന്റ് സെന്ററിൽ മുതിർന്ന പൗരന്മാർക്ക് മൊബൈൽ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിൽ പ്രവേശനം നൽകുന്നു. സ്കിൽ ഡവലപ്മെന്റ് സെന്ററിൽ വന്ന് നേരിട്ട് ചേരാവുന്നതാണ്. ഫോൺ : 0495 2370026, 8891370026
താല്പര്യപത്രം ക്ഷണിച്ചു
ഉത്തരമേഖല കാർഷിക ഗവേഷണകേന്ദ്രം പിലിക്കോട്, 2024 ജനുവരി നാല് മുതൽ 14 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ' ആർ എ ആർ എസ് ഫാം കാർണിവൽ 2024' ലേക്ക് കൃഷി, കൃഷി അനുബന്ധ മേഖലകൾ, കാർഷിക കുടിൽ വ്യവസായ മേഖലകൾ, കർഷകരുടെ ഉൽപ്പന്ന വിപണനം എന്നിവയുടെ സ്റ്റാൾ നടത്തിപ്പിനായി താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ളവർ 7306234758 / 7558813523 എന്ന നമ്പറുകളിൽ ബന്ധപ്പെട്ട ശേഷം അപേക്ഷ പൂരിപ്പിച്ച് ഇ മെയിൽ ലേക്ക് അയക്കുകയോ വാട്സ് ആപ്പ് ചെയ്യുകയോ വേണം. അയക്കേണ്ട അവസാന തിയ്യതി : ഡിസംബർ 11ന് വൈകുന്നേരം നാല് മണി. ഇ മെയിൽ : pranavsuresh1996@gmail.com
ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ ഒരു മാസത്തെ ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. ടൂറിസം മേഖലയിൽ താല്പര്യമുള്ള ഡിഗ്രി, പിജി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : നവംബർ 30. ഫോൺ : 0495 2720012.
കാർഡിയാക്ക് അനസ്‌തേഷ്യോളജിസ്റ്റ് ഒഴിവ്
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തേക്ക് കാർഡിയാക്ക് അനസ്തേഷ്യോളജിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത : ഡി.എം.കാർഡിയാക്ക് അനസ്തേഷ്യ അല്ലെങ്കിൽ പി. ഡി. സി. സി കാർഡിയാക്ക് അനസ്തേഷ്യാ അല്ലെങ്കിൽ ഒരു വർഷത്തെ കാർഡിയാക്ക് അനസ്തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് ഉച്ചയ്ക്ക് 12 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
സ്പോട്ട് അഡ്മിഷൻ
കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള കെൽട്രോൺ നോളേജ് സെൻററിൽ ഹാജരാകണം. ഫോൺ: 9072592412, 9072592416
എ ഐ ഓൺലൈൻ കോഴ്സ്
ഐ.എച്ച്.ആ൪.ഡി നവംബർ 30 മുതൽ ഡിസംബർ രണ്ട് വരെ നടത്തുന്ന “ഡിമിസ്റ്റിഫയിങ് എ ഐ" എന്ന മൂന്നു ദിവസത്തെ ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വൈകുന്നേരം ഏഴ് മണി മുതൽ ഒമ്പത് മണി വരെ രണ്ടു സെഷനുകളായാണ് കോഴ്സ് നടത്തുന്നത്. നവംബർ 28ന് രാത്രി 10 മണി വരെ കോഴ്സിലേക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്സ് റെജിസ്ട്രേഷൻ ഫീസ് : 500 രൂപ. കൂടുതൽ വിവരങ്ങൾക്ക് : https://ihrd.ac.in/index.php/onlineai
ഗതാഗതം തടസ്സപ്പെടും
ഫറോക്ക് പഴയ പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ 22,23,24 തിയ്യതികളിൽ രാത്രി 10 മണി മുതൽ പുലർച്ചെ നാല് മണി വരെ ഗതാഗതം തടസ്സപ്പെടുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് വൈദ്യുത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഗതാഗതം നിരോധിച്ചു
മണാശ്ശേരി - പുൽപ്പറമ്പ്- കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 24 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ കൊടിയത്തൂർ മുതൽ കുന്നുമ്മൽ വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ ചുള്ളിക്കാപറമ്പ് - പന്നിക്കോട് - കാരകുറ്റി- കൊടിയത്തൂർ വഴിയും, ചുള്ളിക്കാപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊടിയത്തൂർ - കാരകുറ്റി - പന്നിക്കോട് - ചുള്ളിക്കാപറമ്പ് വഴിയും പോകേണ്ടതാണ്.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
പി എസ് സി നവംബർ 25ന് ഉച്ചക്ക് 01.30 മുതൽ 03.15 വരെ എൽ ഡി ക്ലർക്ക് /അക്കൗണ്ടന്റ്/ ക്യാഷ്യർ /ക്ലർക്ക് കം അക്കൗണ്ടന്റ്/ II ഗ്രേഡ് അസിസ്റ്റന്റ്റ് (കാറ്റഗറി ന. 46/2023, കെ കെ ആൻഡ് വി ഐ ബി , മേട്രൺ ഗ്രേഡ് I (കാറ്റഗറി ന. 722/2022) ഇൻ സോഷ്യൽ ജസ്റ്റിസ്/വുമൺ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് എന്നീ തസ്തികകളിലേക്കുള്ള ഒ എം ആർ പരീക്ഷ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടക്കും. അന്നേ ദിവസം ഗവ ഗേൾസ് എച്ച് എസ് എസ് ബാലുശ്ശേരി എന്ന പരീക്ഷാകേന്ദ്രത്തിൽ നവകേരള സദസ്സ് നടക്കുന്നതിനാൽ പ്രസ്തുത കേന്ദ്രത്തിൻ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റർ നമ്പർ 1477210 മുതൽ 1477449 വരെയുള്ള 240 ഉദ്യോഗാർത്ഥികൾ പ്രസ്തുത പരീക്ഷ ജി എച്ച് എസ് എസ് കോക്കല്ലൂർ, കോക്കല്ലൂർ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തിൽ എഴുതണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
അധ്യാപക നിയമനം
സുൽത്താൻ ബത്തേരി ഗവ സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ സ്മോൾ പൗൾട്രി ഫാർമർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നവംബർ 27ന് രാവിലെ 11 മണിക്ക് വി എച്ച് എസ് ഇ ഓഫീസിൽ നടക്കും. യോഗ്യത : വെറ്ററിനറി സയൻസിൽ ബിരുദം
Post a Comment