സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. സ്വർണ്ണവില ഇന്ന് പവന് 600 രൂപ വർദ്ധിച്ചു. ഗ്രാമിന് 75 രൂപ ഉയർന്ന് 5810 രൂപയായി, ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,480 രൂപയാണ്.

അന്താരാഷ്ട്ര സ്വർണ്ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയുമാണ്.

 വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.  

Post a Comment

Previous Post Next Post