ഓടുന്ന ബസിൽ നിന്ന് ജനൽചില്ല് പൊട്ടിച്ച് യാത്രക്കാരൻ പുറത്തേക്ക് ചാടി; പരിക്ക്; നാട്ടുകാർ പിടിച്ച് പോലീസിൽ ​കൈമാറി.

ഈങ്ങാപ്പുഴയിൽ ഓടുന്ന ബസിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി. തിരുവനന്തപുരം കല്ലമ്പലം സ്വദേശി മുഹമ്മദ് അലിയാണ് ബസിൽ നിന്നും പുറത്തേക്ക് ചാടിയത്. ബസിന്റെ ​ഗ്ലാസ് പൊട്ടിച്ചാണ് ഇയാൾ റോഡിലേക്ക് ചാടിയത്.

കെഎസ്ആർടിസി ​ഗരുഡ ബസിലായിരുന്നു ഇയാൾ യാത്ര ചെയ്തിരുന്നത്. കോഴിക്കോട് നിന്ന് ബെം​ഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. വീഴ്ചയിൽ മുഹമ്മദിന്റെ തലയ്ക്കും കാലിനും പരിക്ക് പറ്റിയിട്ടുണ്ട്. താഴെ വീണ ഇയാൾ ഓടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു. ഇയാളെ പോലീസിന് കൈമാറി.

Post a Comment

Previous Post Next Post