ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് പരിശീലനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷനും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'പരിസ്ഥിതിയും സ്ത്രീ പ്രശ്‌നങ്ങളും' സംസ്ഥാന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേനയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണം. കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ഹരിതകര്‍മ്മ സേന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്ക്  വഹിക്കുന്നത് ഹരിതകര്‍മ്മസേനയാണ്. ഈ സേനയില്‍ പ്രവര്‍ത്തിക്കുന്നത് സ്ത്രീകളാണ് എന്നത് അഭിമാനകരമാണ്. കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായിരുന്നിട്ടും ആരോഗ്യപരിപാലനത്തിന്റെ കാര്യത്തില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് കേരളമെന്നത് അഭിമാനകരമാണ്. സമൂഹത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി തദ്ദേശസ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതികള്‍ ഏറ്റെടുക്കണം.  
ആഗോളതാപനവും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉള്‍പ്പെടെ മോശം അവസ്ഥയിലേക്ക് ലോകം എത്തിയത് 1990ന് ശേഷമാണ്. ആഗോളവത്കരണ നയങ്ങളാണ് ഇതിലേക്കു നയിച്ചത്. ഹീനവും തെറ്റായതും പ്രകൃതിക്കുതന്നെ ഹാനികരവുമായ സമീപനങ്ങളിലൂടെ സാമ്രാജ്യത്വ ശക്തികള്‍ മുന്നോട്ടുവരുന്ന സ്ഥിതിയുണ്ടായി.

 ആഗോളതാപനത്തിനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് അന്തര്‍ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളെ തിരിച്ചറിയാനും ഇടപെടാനും ശാശ്വതമായ പരിഹാരം കണ്ടെത്തി വരാനിരിക്കുന്ന നാളുകളില്‍ പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാനും നമുക്കു കഴിയണം. ഓരോ വീടിന്റെ അകവും പരിസരവും മാലിന്യമുക്തമായി സൂക്ഷിക്കുന്നതിന് കൃത്യമായ ധാരണ മുഴുവന്‍ കുടുംബാഗങ്ങള്‍ക്കും ഉണ്ടാകണമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. 'സുസ്ഥിര പരിസ്ഥിതി സംരക്ഷണം: ലിംഗപദവി വികസന വീക്ഷണത്തില്‍' എന്ന വിഷയത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ സി.എസ്. ചന്ദ്രികയും 'പ്രകൃതി ദുരന്തങ്ങള്‍: സ്ത്രീപക്ഷ

Post a Comment

Previous Post Next Post