പി.എസ്.സി നവംബര്‍ 25ന് നടത്തുന്ന പരീക്ഷയ്ക്ക് ബാലുശ്ശേരി ഗവ ഗേള്‍സ് എച്ച്.എസ്.എസ് പരീക്ഷാകേന്ദ്രത്തില്‍ നിന്ന് ഒഴിവാക്കി. അന്നേദിവസം ബാലുശ്ശേരി ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നവകേരള സദസ്സ് നടക്കുന്നതിനാലാണ് പരീക്ഷാകേന്ദ്രം മാറ്റുന്നതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പ്രസ്തുത കേന്ദ്രത്തിന്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ 1477210 മുതല്‍ 1477449 വരെയുള്ള 240 ഉദ്യോഗാര്‍ത്ഥികള്‍ ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, കോക്കല്ലൂര്‍ പി ഒ, ബാലുശ്ശേരി , കോഴിക്കോട് 673612 എന്ന പരീക്ഷാ കേന്ദ്രത്തില്‍ പരീക്ഷയെഴുതണമെന്നാണ് നിര്‍ദേശം.
Post a Comment