ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം യന്ത്രം അവതരിപ്പിച്ച് ഹിറ്റാച്ചി പേമെന്റ് സർവീസസ്. ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി ലിമിറ്റഡിന്റെ സഹോദര സ്ഥാപനമാണിത്. ഹിറ്റാച്ചി മണി സ്പോട്ട് യുപിഐ എടിഎം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി (എൻപിസിഐ) സഹകരിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.
കാർഡ് ഇല്ലാതെ ഈ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാവും. സ്ക്രീൻ തെളിയുന്ന ക്യുആർ കോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പിൻ നമ്പർ നൽകിയാൽ പണം പിൻവലിക്കാനാവും. ബാങ്കുകളുടെ പിന്തുണ ഇല്ലാതെ പ്രവർത്തിക്കുന്ന വൈറ്റ് ലേബൽ എടിഎം ആണിത്.
ബാങ്കിങ് സേവന മേഖലയിലെ ഒരു നാഴികക്കല്ലാണ് യുപിഐ എടിഎമ്മിന്റെ വരവെന്ന് എൻപിസിഐ പറഞ്ഞു. യുപിഐയുടെ സുരക്ഷയും സൗഖ്യവും പരമ്പരാഗത എടിഎമ്മുകളിലേക്ക് അവതരിപ്പിക്കുകയാണ് ഇതുവഴിയെന്നും എൻപിസിഐ പറഞ്ഞു.
രാജ്യത്ത് കാഷ് ഡിപ്പോസിറ്റർ സൗകര്യം ഒരുക്കുന്ന എക വൈറ്റ് ലേബൽ എടിഎം ഓപ്പറേറ്ററാണ് ഹിറ്റാച്ചി പേമെന്റ്സ് ലിമിറ്റഡ്.
Post a Comment