സംസ്ഥാനത്തിന്‍റെ ഓരോ മേഖലകളിലും വിനോദ സഞ്ചാരത്തിന് അനന്ത സാധ്യതകള്‍ ഉണ്ടെന്നും അവ ഫലപ്രദമായി വിനിയോഗിക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലം കോട്ടയം വാഗമണില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു മേഖല, സഹകരണ മേഖല, സ്വകാര്യ മേഖല എന്നിവയുമായി സഹകരിച്ചുളള വിനോദ സഞ്ചാര വികസനമാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. കോലാഹല മേട്ടില്‍ സമുദ്രനിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തിലാണ് ചില്ലുപാലം നിര്‍മിച്ചത്. 500 രൂപയാണ് പ്രവേശന ഫീസ്. ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത് ചില്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പാലത്തില്‍ ഒരേ സമയം 15 പേര്‍ക്ക് വരെ കയറാം.
Post a Comment