ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എല്‍1 ലഗ്രാഞ്ചിയന്‍ പോയിന്‍റ്-1 ലേക്കുള്ള യാത്ര ആരംഭിച്ചു. ദൗത്യത്തിന്‍റെ വളരെ നിര്‍ണായകമായ ഘട്ടമാണിത്. 110 ദിവസം കൊണ്ടാണ് ആദിത്യ എല്‍1 നിര്‍ദ്ദിഷ്ട പോയിന്‍റിലേക്ക് എത്തുന്നത്. ഭൂമിയില്‍ നിന്നും 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ലഗ്രാഞ്ചിയന്‍ പോയിന്‍റ്-1 സ്ഥിതി ചെയ്യുന്നത്. വിവിധ ഘടകങ്ങളാല്‍ സൂര്യനെക്കുറിച്ചുള്ള പഠനത്തിന് അനുയോജ്യമായ സ്ഥാനമായാണ് എല്‍1 പോയന്‍റിനെ കണക്കാക്കുന്നത്.
Post a Comment