സംരംഭഗത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു.

ഉള്ളിയേരി: എന്റെർ പ്രന്റർഷിപ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സംരംഭഗത്വ ബോധവൽക്കരണശില്പ ശാല ഉള്ളിയേരി പെൻഷൻ ഭവനിൽ വെച്ച് സംഘടിപ്പിച്ചു. ബാലുശ്ശേരി കയർക്ലസ്റ്റർ, കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ കയർ കരകൗശല പരിശീലനം നടത്തുന്ന അൻപത്തി അഞ്ച് വനിതകൾ പരിപാടിയിൽ പങ്കെടുത്തു.

വിവിധ സർക്കാർ പദ്ധതികളെ പറ്റി ക്ലാസ്സിൽ ചർച്ച ചെയ്തു. എഡുംപസ് സി ഇ ഒ അജേഷ് രാജൻ പരിപാടി ഉത്ഘാടനം ചെയ്തു ഇ ഡി ഐ ഐ ഓഫീസർ ശരത് ശങ്കർ സ്വാഗതം ചെയ്തു. ബാലുശ്ശേരി ക്ലസ്റ്റർ ഭാരവാഹി പി രാമചന്ദ്രൻ, കയർ ബോർഡ്‌ കണ്ണൂർ റീജിണൽ ഓഫീസർ ഷൈജു ടി കെ, കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് എൻവി സുനി, മേലടി താലൂക്ക് വ്യവസായ ഓഫീസർ സുധീഷ് കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post