കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും നിർത്തി വെക്കാൻ കലക്ടറുടെ ഉത്തരവിറക്കി. ബീച്ച്, മറ്റ് ജലാശയങ്ങൾ എന്നിവിടങ്ങളിൽ ഇറങ്ങുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി 7 മുതൽ താവിലെ 7 വരെ അടിയന്തിര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിരിക്കുന്നു .
മേൽപ്പറഞ്ഞ നിരോധനങ്ങൾ ലംഘി ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസിനു നിർദേശം നൽകാൻ ജില്ലാ പോലീസ് മേധാവി (സിറ്റി), ജില്ലാ പോലീസ് മേധാവി (റൂറൽ) എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
Post a Comment