ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്ജ്.

ആരോഗ്യപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്ടേഴ്സ് ദിനം കൂടിയായ ഇന്ന് കൊച്ചിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ അതിക്രമം അപലപനീയമാണ്. 2012 ലെ നിയമത്തിലുണ്ടായിരുന്ന ചില പഴുതുകള്‍ പൂര്‍ണമായും അടച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.

പനി പടരുന്ന സാഹചര്യത്തില്‍ രാവും പകലും ഒരുപോലെ സേവനം നടത്തുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. എല്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍ കോളേജിലും പോലീസ് ഔട്ട് പോസ്റ്റ് ഉണ്ടാകും.  ആഗോളതലത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള സംവിധാനമായ കോഡ് ഗ്രേ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post