താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു.

കോഴിക്കോട് താമരശ്ശേരിയിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കുരു അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആഷിർ, മുഹമ്മദ് ആദി  എന്നിവരാണ് മരിച്ചത്.

ഉച്ചയോടെ തൊട്ടടുത്തുള്ള വീട്ടിൽ ട്യൂഷന് പോയതായിരുന്നു ഇരുവരും. തിരിച്ചു വരാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും സമീപവാസിയുടെ പറമ്പിലെ കുഴിയെടുത്ത വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post