കനത്ത മഴ; നാളെ വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വയനാട്  ജില്ലയിലെ പ്രൊഫഷണൽ  കോളജുകൾ, അംഗൻവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (25.7.2023, ചൊവ്വ) കളക്ടർ ഡോ. രേണുരാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല.

കണ്ണൂർ ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ICSE/CBSE സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) 25.07.2023 ന്‌ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ.  മേല്‍ അവധി മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്ന്‌ കളക്ടർ അറിയിച്ചു. നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.

അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ  പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Post a Comment

Previous Post Next Post