ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയില്‍ വിദ്യാര്‍ഥിയെ കാണാതായി.

ബാലുശ്ശേരി കോട്ട നട മഞ്ഞപ്പുഴയിലെ ആറാളക്കല്‍ ഭാഗത്ത് യുവാവിനെ പുഴയില്‍ കാണാതായി. ഇന്ന് വൈകീട്ട് കൂട്ടുകാരൊടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങവെയാണ് പുഴയില്‍ ഒലിച്ചു പോയത്. കനത്ത മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം കയറി ശക്തമായ ഒഴുക്കുമുണ്ട്.

നാട്ടുകാരും നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താനായിട്ടില്ല. രാത്രിയായതോടെ തിരച്ചിലിനും ഏറെ ബുദ്ധിമുട്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സ് ഫ്ലഡ് ലിറ്റ് ഉപയോഗിച്ച്‌ രാത്രിയും തിരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Post a Comment

Previous Post Next Post