വടക്കന്‍ കേരളത്തില്‍ നാശംവിതച്ച് മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്. മധ്യ കേരളത്തിലും മഴ തുടരുകയാണ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്കുള്ള മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
അതിശക്ത മഴ മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍ അധികൃതരുടെ നിര്‍ദേശം അനുസരിച്ച് ജനങ്ങള്‍ മാറിത്താമസിക്കണം. മലയോര മേഖലയിലേക്ക് രാത്രിയാത്ര ഒഴിവാക്കണം. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തം പാടില്ല.
Post a Comment