കൊച്ചിയില്‍ ഐ എൻ എസ് വിക്രാന്തിൽ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ നാവിക സേനാംഗങ്ങൾക്കൊപ്പം എയർക്രാഫ്റ്റ് കാരിയർ കപ്പൽ ഐഎൻഎസ് വിക്രാന്തിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കുന്നു. യോഗ പരിപാടിക്ക് ശേഷം നടക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന രാജ്യരക്ഷാ മന്ത്രി യോഗാ പരിശീലകരെ ആദരിക്കും.
'ഓഷ്യൻ റിംഗ് ഓഫ് യോഗ' എന്ന പ്രമേയത്തെ ഊന്നിപ്പറയുന്ന ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക വീഡിയോയും അദ്ദേഹം ഉൽഘാടനം ചെയ്യും. നേവൽ ബേസിൽ അത്യാധുനിക കപ്പൽ കൈകാര്യം ചെയ്യുന്ന സിമുലേറ്ററിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഹൈഡ്രോഗ്രാഫിക് സർവേ കപ്പലായ ഐഎൻഎസ് ജമുനയിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിൽ പോർട്ട് ബ്ലെയറിന്റെയും മൗറീഷ്യസിന്റെയും ഇലക്ട്രോണിക് നാവിഗേഷൻ ചാർട്ടുകൾ അദ്ദേഹം പ്രകാശനം ചെയ്തു.
Post a Comment